‘ഇന്ത്യയുടേയും കശ്മീരിന്റേയും മകന് എന്തുകൊണ്ടാണ് സ്വാതന്ത്ര്യം നിഷേധിക്കുന്നത്’ ;പി ചിദംബരം

ന്യൂഡല്‍ഹി : ജമ്മുകശ്മീരില്‍ നിന്നുളള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.

‘ഇന്ത്യയുടേയും കശ്മീരിന്റെയും മകന് എന്തുകൊണ്ടാണ് സ്വാതന്ത്ര്യം നിഷേധിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഎഎസില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയ സമയത്ത് അദ്ദേഹത്തെ ഒരു ഹീറോ ആയാണ് ആഘോഷിച്ചത്’. അതേ വ്യക്തി ഇന്നെങ്ങനെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ഇസ്താംബുളിലേക്ക് പോകാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് ഷാ ഫൈസലിനെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയത്. കശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫൈസല്‍ രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.

Top