ചിദംബരത്തിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യമില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയാണ് തള്ളിയത്.

ഇപ്പോള്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റിന് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാം. മുന്‍കൂര്‍ ജാമ്യം ആരുടേയും മൗലിക അവകാശമല്ലെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ളതാണെന്നും സുപ്രീംകോടതി പറഞ്ഞു.

മൂന്ന് ദിവസത്തെ വാദത്തിന് ശേഷമായിരുന്നു മുന്‍കൂര്‍ജാമ്യാപേക്ഷയിലെ കോടതി വിധി. അന്വേഷണ ഏജന്‍സി കേസുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിക്ക് കൈമാറി. ഈ രേഖകള്‍ കോടതിക്ക് പരിശോധിക്കാമെങ്കിലും അതിന് തങ്ങളിപ്പോള്‍ മുതിരുന്നില്ല കാരണം അത് തെളിവുകള്‍ പരസ്യപ്പെടുത്തുന്നതിന് തുല്യമാകും എന്നാണ് കോടതി അറിയിച്ചത്.

നിലവില്‍ സിബിഐ കസ്റ്റഡിയിലാണ് ചിദംബരം. ഇന്ന് കസ്റ്റഡി കാലാവധി തീരുകയാണ്.

Top