സേന ബില്ലിന് അനുകൂല വോട്ട് ചെയ്യാത്തതില്‍ ‘കോണ്‍ഗ്രസിന്’ അഭിമാനമുണ്ട്: ചിദംബരം

ന്യൂഡല്‍ഹി: രാജ്യ സഭയില്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ ശിവസേന അനുകൂലമായി വോട്ട് ചെയ്യാത്തതില്‍ സന്തോഷമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ലോക് സഭയില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ അംഗീകരിച്ചില്ല. പാര്‍ട്ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ തൃപ്തികരമായ ഉത്തരം നല്‍കാത്തതിനാലാണ് രാജ്യസഭയില്‍ പൗരത്വ ബില്ലിന് വോട്ടുചെയ്യുന്നതില്‍ നിന്ന് ശിവസേന വിട്ടുനിന്നതെന്ന് രാജ്യസഭാഗം അനില്‍ ദേശായി പറഞ്ഞു.

ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയില്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു, ‘മാനവികതയല്ല മതം’ എന്നതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം വിലയിരുത്തി.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം അല്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ ഇന്നലെ പാസാക്കി. അതേസമയം തിങ്കളാഴ്ച ബില്‍ ലോക്സഭയില്‍ പാസാക്കിയിരുന്നു. ബില്‍ പാസാക്കിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.

Top