മോദി സര്‍ക്കാര്‍ മതങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ചിദംബരം

P chidambaram

തിരുവന്തപുരം: രാജ്യത്തെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ നരേന്ദ്രേ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരം പറഞ്ഞു.

രാജ്യത്തെ സ്ത്രീകളും ദളിതരും കുട്ടികളും ആദിവാസികളും ന്യൂനപക്ഷങ്ങളും ഭീഷണിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന മോചന യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയെ മതങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. ബി.ജെ.പി.യും പ്രധാനമന്ത്രി മോദിയും മതേതര ഇന്ത്യയെ വര്‍ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്നു’, ചിദംബരം പറഞ്ഞു. രാജ്യം വര്‍ഗീയ ഫാസിസത്തിന് സാക്ഷിയാകുമ്പോള്‍ കേരളം രാഷ്ട്രീയ ഫാസിസം അഭിമുഖീകരിക്കുകയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

അധികാര കേന്ദ്രീകരണത്തിലൂടെ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും ചിദംബരം പറഞ്ഞു. ഏപ്രില്‍ 7 ന് കാസര്‍ഗോട് നിന്ന ആരംഭിച്ച ജന മോചന യാത്ര 20 നിയമസഭാ മണ്ഡലങ്ങളിലൂടെയും 60 മണ്ഡലങ്ങളിലൂടെയും കടന്നുപോയി.

Top