P Chidambaram accuses govt of malicious onslaught against family

ന്യൂഡല്‍ഹി: തന്റെ മകന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയ സംഭവത്തെ അപലപിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം രംഗത്ത്.

കുടുംബത്തിനെതിരെ സര്‍ക്കാര്‍ പ്രതികാര നടപടിയാണ് കൈക്കൊള്ളുന്നതെന്ന് ചിദംബരം ആരോപിച്ചു. താനാണ് ലക്ഷ്യമെങ്കില്‍ അത് നേരിട്ടാകട്ടെയെന്നും ചിദംബരം പ്രതികരിച്ചു.

എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡ് നടന്നിരുന്നു.

ചെന്നൈയിലെ വാസന്‍ ഐ കെയര്‍, അഡ്വാന്‍ന്റേജ് സ്ട്രാറ്റജിക്ക് എന്നീ രണ്ടു സ്ഥാപനങ്ങളില്‍ ആണ് റെയ്ഡ് നടന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനിയിലെ രണ്ട് ഡയറക്ടര്‍മാര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു.

Top