പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് പി.സി ജോര്‍ജ്

pc george

കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കോട്ടയത്ത് പി.ജെ ജോസഫ് മത്സരിച്ചാല്‍ പിന്തുണ നല്‍കും. കേരള ജനപക്ഷം പാര്‍ട്ടി എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ട, ചാലക്കുടി, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ ജയിക്കാനുറച്ച് തന്നെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പൂഞ്ഞാര്‍ മണ്ഡലം ഉള്‍പ്പെടുന്ന പത്തനംതിട്ട സീറ്റിലാണ് പിസി ജോര്‍ജ് മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ട്. കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തീരുമാനം ഉണ്ടായത്. പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് അടക്കമുളളവര്‍ ജനപക്ഷം സ്ഥാനാര്‍ത്ഥിയായേക്കും

ഇടതുപക്ഷം വീണ ജോര്‍ജിനെ ആണ് പത്തനംതിട്ടയില്‍ നിന്നും മത്സരിപ്പിക്കുന്നത്. ബിജെപിയില്‍ നിന്ന് കെ സുരേന്ദ്രനാണ് സാധ്യത.

Top