പി.സി ജോർജ്ജ് ഇനി നിയമസഭയുടെ പടി കാണിക്കില്ലെന്ന് മൗലവി ശപഥം !

കോട്ടയം: മുസ്ലീം വിരുദ്ധ പാരാമര്‍ശത്തിന്റെ പേരില്‍ പിസി ജോര്‍ജ്ജിനെതിരെ പുത്തന്‍പള്ളി ഇമാം നാദിര്‍ മൗലവി.

1980 മുതല്‍ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി കൊണ്ട് മറുഭാഗത്ത് പോയി നമ്മളെ കാല് വാരുകയും ഈ സമുദായത്തെ ഒന്നടക്കം വര്‍ഗ്ഗീയ കാപാലികര്‍ക്കായി ഒറ്റിക്കൊടുക്കുകയും ചെയ്ത എംഎല്‍എയുമായി ഇനി സന്ധിയ്ക്കില്ലെന്നും പിസി ജോര്‍ജ്ജ് എംഎല്‍എ രാജിവെയ്ക്കണമെന്നും ഇമാം പറഞ്ഞു.

ഇവിടുത്തെ ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവുംമുസ്ലീം സമുദായവും ഒറ്റക്കെട്ടാണ്. ജാതിയും മതവും നോക്കാതെ നില്‍ക്കുന്നവരാണ് ഈരാട്ടുപേട്ടക്കാര്‍. ഈരാട്ടുപേട്ടക്കാര്‍ക്ക് വിലയിടുവാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല. ഇയാളെ പുറത്താക്കുവാന്‍ ഈ നാട്ടുകാര്‍ക്ക് സാധിക്കും. നിങ്ങള് കാണാന്‍ പോവുകയാണ്. ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പിസി ജോര്‍ജ്ജ് കാണില്ല എന്ന് എഴുതിവച്ചോളൂ, ഇമാം വ്യക്തമാക്കി.

Top