P C George comment against Anju Boby George

കോട്ടയം: അഞ്ജു ബോബി ജോര്‍ജുമായി ബന്ധപ്പെട്ട വിവാദത്തില്‍ കായികമന്ത്രി ഇപി ജയരാജന് പിന്തുണയുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് രംഗത്ത്. അഞ്ജുവിന് സ്‌പോര്‍ട് കൗണ്‍സില്‍ ചെയര്‍പേഴ്‌സണായിരിക്കാന്‍ യോഗ്യതയില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു.

ഇവിടെ നിന്നുള്ള സ്‌പോര്‍ട്‌സ് താരങ്ങളെ അഞ്ജു കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പിസി ജോര്‍ജ് ആരോപിച്ചു.ബംഗലുരുവില്‍ സ്ഥിര താമസമാക്കിയ അഞ്ജുവിനെ ചെയര്‍പേഴ്‌സണാക്കിയത് തെറ്റായിപ്പോയെന്നും ജയരാജന്‍ കുറച്ച് കൂടി കടുപ്പിച്ച് പറയണമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

കായിക മന്ത്രി ഇപി ജയരാജന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. അഞ്ജുവിന്റെ വിമാന യാത്രയെക്കുറിച്ച് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. അതു ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി അവരോട് ചോദിച്ചതെന്നും പിണറായി പറഞ്ഞു. അഞ്ജു തന്നെ വന്നുകണ്ടിരുന്നു. അവരെ രാഷ്ട്രീയത്തിന്റെ ആളായി കണ്ടിട്ടില്ലെന്ന് താന്‍ പറഞ്ഞതായും പിണറായി പറഞ്ഞു.

Top