‘അധികാരക്കൊതി മനുഷ്യനെ ദുരന്തമാക്കും’; ചെന്നിത്തലയ്‌ക്കെതിരെ മുഹമ്മദ് റിയാസ്

കൊവിഡ്19 സംസ്ഥനത്ത് ഭീതി പടര്‍ത്തി നിയന്ത്രാണാധീതമായി വ്യാപിക്കുമ്പോള്‍ കനത്ത ജാഗ്രതയോടെയാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. രാപ്പകലില്ലാതെയാണ് കേരളത്തെ വൈറസിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ വളരെ ഇന്റലിജന്റായി പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്.

ആരോഗമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നുവെന്നും ഒരു ദിവസം പല വാര്‍ത്താ സമ്മേളനം നടത്തി ആരോഗ്യമന്ത്രി മുഖം മിനുക്കുകയാണെന്നുമായിരുന്നു ചെന്നിത്തല രൂക്ഷ വിമര്‍ശനം.

ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്.

“അധികാരക്കൊതി മനുഷ്യനെ ദുരന്തമാക്കും.പ്രതിപക്ഷനേതാവ് ‘ദുരന്ത മാനിയ” എന്നാണ് റിയാസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

Top