അധികാര കൊതി മൂത്തവര്‍ക്ക് കെപിസിസി എന്നാല്‍ കേരള പ്രദേശ് ചീറ്റിങ്‌: മുഹമ്മദ് റിയാസ്

കെ.പി.സി.സിയെ അധികാരക്കൊതി മൂത്ത ചിലര്‍ Kerala Pradesh Cheating(വഞ്ചന) Company എന്നാക്കി മാറ്റിക്കൊണ്ടിരിക്കയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റ പരിഹാസം. കേരളത്തില്‍ കോണ്‍ഗ്രസ്സ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഹൈക്കമാന്റില്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി ഇടപെടണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ഫെയ്‌സ് ബുക്കിന്റെ പൂര്‍ണരൂപം ഇങ്ങനെ

KPCC എന്നാല്‍ Kerala Pradesh Congress Committee എന്നാണതില്‍ ആര്‍ക്കും തര്‍ക്കമില്ല.
അധികാരക്കൊതി മൂത്ത ചിലര്‍ അതിനെ
Kerala Pradesh Cheating(വഞ്ചന) Company എന്നാക്കി മാറ്റിക്കൊണ്ടിരിക്കയാണ്.

കേരളത്തില്‍ കോണ്‍ഗ്രസ്സ് നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഹൈക്കമാന്റില്‍ ഉണ്ടെങ്കില്‍ അടിയന്തിരമായി ഇടപെടണമെന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുന്നു.

Top