യുഡിഎഫിലെ മതനിരപേക്ഷ മനസ്സുകള്‍ പരസ്യമായി പ്രതികരിക്കുന്ന കാലം അതിവിദൂരമല്ല

സ്ഡിപിഐയേയും ജമാഅത്തെ ഇസ്ലാമിയേയും അനുകൂലിക്കുന്ന യുഡിഎഫ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്.

ന്യൂനപക്ഷ മതമൗലികവാദികളോടും തീവ്രവാദികളോടും അധികാരകൊതിയാല്‍ സന്ധി ചെയ്യുന്ന യുഡിഎഫ് നേതാക്കള്‍ അവരുടെ അണികളാല്‍ വിചാരണ ചെയ്യപ്പെടുകത്തന്നെ ചെയ്യുമെന്നാണ് റിയാസ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ മലിനമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുവാന്‍ ഇതുവരെ തയ്യാറാകാത്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ യുഡിഎഫിലെ മതനിരപേക്ഷ മനസ്സുകള്‍ പരസ്യമായി പ്രതികരിക്കുന്ന കാലം അതിവിദൂരമല്ലെന്നും റിയാസ് തന്റെ കുറിപ്പിലൂടെ മുന്നറിയിപ്പ്‌ നല്‍കി.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

ന്യൂനപക്ഷ മതമൗലികവാദികളോടും തീവ്രവാദികളോടും അധികാരകൊതിയാല്‍ സന്ധി ചെയ്യുന്ന യുഡിഎഫ് നേതാക്കള്‍ അവരുടെ അണികളാല്‍ വിചാരണ ചെയ്യപ്പെടുകത്തന്നെ ചെയ്യും…

മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് അതിലൂടെ ഒറ്റപ്പെടുത്തി വേട്ടക്കാര്‍ക്ക് ഇരകളാക്കി പാകപ്പെടുത്തി കൊടുക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും എന്ന് എസ് വൈ എസ് സ്റ്റേറ്റ് വര്‍ക്കിങ് സെക്രട്ടറി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തില്‍ തുറന്നടിച്ചത് വായിച്ചു.

മുസ്ലിം സംഘടനകളും മുസ്ലിം മതവിശ്വാസികളില്‍ മഹാഭൂരിപക്ഷവും മതമൗലികവാദികളെയും തീവ്രവാദികളെയും ഇടതുപക്ഷത്തെപ്പോലെ ശക്തമായി എതിര്‍ക്കുന്നത് സ്വാഗതാര്‍ഹമാണ്.

പൗരത്വ നിയമ ഭേദഗതി ക്കെതിരായ സമരത്തെ മലിനമാക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുവാന്‍ ഇതുവരെ തയ്യാറാകാത്ത യുഡിഎഫ് നേതാക്കള്‍ക്കെതിരെ യുഡിഎഫിലെ മതനിരപേക്ഷ മനസ്സുകള്‍പരസ്യമായി പ്രതികരിക്കുന്ന കാലം അതിവിദൂരമല്ല..

Top