ജയത്തോടെ തുടങ്ങി റോയല്‍ ചലഞ്ചേഴ്‌സ്; 10 റണ്‍സിന് സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തി

ദുബായ്: ഐപിഎല്‍ പതിമൂന്നാം സീസണിലെ മൂന്നാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വിജയത്തുടക്കം. 10 റണ്‍സിനാണ് ആര്‍സിബി സണ്‍റൈസേഴ്‌സിനെ പരാജയപ്പെടുത്തിയത്.
ബാംഗ്ലൂരിന്റെ 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു ഘട്ടത്തില്‍ ബാക്ക്ഫൂട്ടില്‍ നിന്നിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് അവസാന ഘട്ടത്തില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്തിയാണ് വിജയിച്ചത്. 61 റണ്‍സെടുത്ത ജോണി ബെയര്‍‌സ്റ്റോ ആണ് സണ്‍റൈസേഴ്‌സിന്റെ ടോപ്പ് സ്‌കോറര്‍. ബാംഗ്ലൂരിനായി യുസ്വേന്ദ്ര ചഹാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്‌നി, ശിവം ദുബേ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Top