സിംഗപ്പൂരില്‍ നിന്നും ഓക്‌സിജന്‍ ടാങ്കുകള്‍ കൊച്ചിയില്‍ എത്തി

കൊച്ചി: എണാകുളം ജില്ലയിലെ കൊവിഡ് ചികില്‍സയുടെ ഭാഗമായുള്ള ഓക്‌സിജന്‍ സംഭരണത്തിന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി സിംഗപ്പൂരില്‍ നിന്നും ഓക്‌സിജന്‍ ടാങ്കറുകള്‍ എത്തി. 20 ടണ്‍ ഓക്‌സിജന്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് ഇന്ന് രാത്രി എട്ട് മണിയോടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

രണ്ട് ടാങ്കുകള്‍ എറണാകുളം ജില്ലയില്‍ ഉപയോഗിക്കും. ജില്ലയില്‍ ഓക്‌സിജന്‍ സംഭരണത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ടാങ്കുകള്‍ ഉപകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ്് ടാങ്കുകള്‍ എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകള്‍ എത്തിക്കുന്നത്.

Top