മുംബൈയിലെ ഓക്സിജന്‍ ടാങ്കര്‍ അപകടം; ഒരാള്‍ക്കെതിരെ കേസെടുത്തു

മുംബൈ: നാസിക്കില്‍ ഓക്സിജന്‍ ടാങ്കര്‍ ചോര്‍ന്ന് കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ തിരിച്ചറിയാത്ത ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്തതെന്ന് നാസിക് പൊലീസ് കമ്മിഷണര്‍ ദീപക് പാണ്ഡെ പറഞ്ഞു.

22 കൊവിഡ് രോഗികളാണ് ശ്വാസം മുട്ടി മരിച്ചത്. നാസിക് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഡോ സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ബുധനാഴ്ച ഉച്ചയോടെ ദുരന്തമുണ്ടായത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാസിക് ഡിവിഷണല്‍ കമ്മിഷണര്‍ രാധാകൃഷ്ണ ഗേയിമിന്റെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.

ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നത് എങ്ങനെയെന്നും ഓക്‌സിജന്‍ ടാങ്കിന്റെ ഗുണനിലവാരം പരിശോധിച്ചിട്ടുണ്ടോയെന്നും തുടങ്ങിയ നിരവധി ചോദ്യങ്ങളും സംഭവത്തെത്തുടര്‍ന്ന് ഉയര്‍ന്നു വരുന്നുണ്ട്.

 

Top