സൂറത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം

ഗാന്ധിനഗര്‍: ഗുജറാത്തില്‍ സൂറത്തിലെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമെന്ന് ഐ.എം.എ. നാനൂറ് ആശുപത്രികളില്‍ നാലായിരത്തില്‍ അധികം രോഗികളാണുള്ളത്. ആവശ്യത്തിന് ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ രോഗികളെ പറഞ്ഞുവിടേണ്ടി വരുമെന്നും ഐ.എം.എ സൂറത്ത് യൂണിറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഏകദേശം നാനൂറ് ആശുപത്രികളാണ് സൂറത്തിലുള്ളത്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ നിരവധി ആശുപത്രികളില്‍ ഓക്സിജന്‍ ലഭിക്കുന്നില്ല എന്നുള്ള പരാതി ഇപ്പോള്‍ ഐ.എം.എയാണ് പുറത്തുവിട്ടിരിക്കുന്നത്. ഐ.എം.എയുടെ സൂറത്തിലെ യൂണിറ്റാണ് പരാതി പുറത്തുവിട്ടിരിക്കുന്നത്.

അഹമ്മദാബാദിലും കഴിഞ്ഞ ദിവസം സമാനമായ സാഹചര്യമാണ് ഉണ്ടായത്. അതേസമയം ഗുജറാത്തില്‍ യാതൊരു പ്രശ്നവുമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

Top