ശ്രീചിത്രയില്‍ ഓക്‌സിജന്‍ ക്ഷാമം; അടിയന്തിര ശാസ്ത്രക്രിയകള്‍ക്കായി ഓക്‌സിജന്‍ എത്തിച്ചു

തിരുവന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം. ഇന്ന് നടക്കേണ്ടിയിരുന്ന ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ പത്ത് ശാസ്ത്രക്രിയകള്‍ ഓകസിജന്‍ ക്ഷാമം കാരണം മാറ്റി. ലിക്വിഡ് ഓക്‌സിജന്റെ ക്ഷാമം കാരണമാണ് ശാസ്ത്രക്രിയകള്‍ മാറ്റിയത്. അടിയന്തര ശാസ്ത്രക്രിയകള്‍ക്കായി നാല്‍പതോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിട്ടുണ്ട്.

ശ്രീചിത്രയില്‍ ഓക്‌സിജന്‍ ലഭ്യതയുടെ പ്രശ്‌നമല്ലെന്നും വിതരണത്തിലെ അപാകതകള്‍ കാരണമാണെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലും ക്ഷാമം നേരിട്ടിരുന്നു. ഓക്‌സിജന്‍ വിതരണത്തിലെ അപാകത അപാകത പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് ശ്രീചിത്ര ഡയറകടര്‍ തിരുവനന്തപുരം കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ദിവസേന ഏതാണ്ട് 20 മുതല്‍ 30 വരെ അടിയന്തര ശാസ്ത്രക്രിയകള്‍ ശ്രീചിത്രയില്‍ നടക്കുന്നതാണ്. ഇതിനിടക്കാണ് ക്ഷാമം രൂക്ഷമായത്. ഇന്ന് നടക്കേണ്ടിയിരുന്ന പത്ത് ശാസ്ത്രക്രിയകള്‍ മാറ്റിവെച്ചിട്ടുണ്ട്.

 

Top