ഓക്‌സിജന്‍ ക്ഷാമം; കേന്ദ്രത്തിന് വീഴ്ച സംഭവിച്ചെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്രത്തിന് എതിരായ ദില്ലി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്രം പലതും ചെയ്യുന്നുണ്ടെങ്കിലും വീഴ്ചയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി. ആളുകള്‍ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാവില്ലെന്നും ദില്ലിക്ക് നല്‍കുന്ന ഓക്‌സിജന്റെ കണക്ക് വേണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

എന്നാല്‍ തങ്ങള്‍ക്ക് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും, പണി അറിയില്ലെങ്കില്‍ ഐഐടിയെ ചുമതലപ്പടുത്താനും നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കോടതിയലകഷ്യ നടപടി സ്വീകരിക്കുന്നതിലേക്ക് ദില്ലി ഹൈക്കോടതി നീങ്ങിയത്.

Top