ഓക്‌സിജന്‍ ക്ഷാമം; പുതിയ രോഗികളെ സ്വീകരിക്കില്ലെന്ന് ഡല്‍ഹിയിലെ മാക്‌സ് ആശുപത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ വിതരണം പൂര്‍ണതോതിലാകാതെ പുതിയ രോഗികളെ സ്വീകരിക്കില്ലെന്ന് മാക്‌സ് ഹോസ്പിറ്റല്‍ ശൃംഖല. ഓക്‌സിജന്‍ വിതരണം സാധാരണ നിലയിലാകുന്നതു വരെ ഡല്‍ഹി എന്‍സിആറിലെ മാക്‌സിന്റെ എല്ലാ ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ആശുപത്രി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

അതേസമയം, ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. ഗംഗാ റാം ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു.

 

Top