ഓക്‌സിജന്‍ ക്ഷാമം; ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂ. എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു.

അതേസമയം, ഡല്‍ഹിയില്‍ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രം ആയി കൊവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം. എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് 19 റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.

 

Top