ചൈനയില്‍ നിന്നുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗകള്‍ക്കുള്ള ഓക്‌സിജന്‍ ലഭ്യത അനുദിനം വര്‍ധിക്കുകയാണ്. ചൈനയില്‍ നിന്നുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലെത്തി. ഏകദേശം 100 ടണ്‍ ഭാരമുള്ള 3,600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ലോഡ് ആണ് ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍ നിന്ന് ബോയിംഗ് വിമാനത്തില്‍ എത്തിയത്.

കോവിഡ് രണ്ടാം തരംഗത്തില്‍, രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അടക്കം നേരിടുമ്പോള്‍, ചൈനയില്‍ നിന്നുള്ള ഈ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഡല്‍ഹിയിലും ഉത്തരേന്ത്യയിലെ മോശമായി ബാധിച്ച മറ്റ് നഗരങ്ങളിലും ആവശ്യം നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വരും ആഴ്ചകളിലും ഇത്തരം ലോഡുകള്‍ രാജ്യത്ത് എത്തിയേക്കുമെന്നാണ് വിവരം.

Top