ഓക്‌സിജന്‍ കരിഞ്ചന്ത; ബംഗളരില്‍ മൂന്നംഗ സംഘം അറസ്റ്റില്‍

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമിയിരിക്കെ ബംഗളൂരുവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ വന്‍ തുക ഈടാക്കി വിറ്റിരുന്ന മൂന്നംഗ സംഘത്തെ ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ മഞ്ജുനാഥ്, രാജ്കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്.

രാജ്യത്തിന്റെ പലഭാഗത്തും ഓക്സിജന്‍ കരിഞ്ചന്തകള്‍ വ്യാപകമാണ്. ഡല്‍ഹി, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

Top