ഡല്‍ഹിയില്‍ ഓക്‌സിജന്‍ കരിഞ്ചന്ത വില്‍പന തകൃതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓക്‌സിജന്‍ കരിഞ്ചന്ത വില്‍പ്പന നടക്കുന്നത് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച്. സര്‍ക്കാര്‍ ആശുപത്രികളിലടക്കം ഓക്‌സിജന്‍ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തിലാണ് കരിഞ്ചന്തയില്‍ ഓക്‌സിജന്‍ ലഭിക്കുന്നത്.

വടക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ലോക്ക്ഡൗണ്‍ സമയത്ത് പോലും റോഡരികില്‍ വച്ച് ഓക്‌സിജന്റെ കരിഞ്ചന്ത വില്‍പന തകൃതിയായി നടക്കുന്നു. കരിഞ്ചന്ത വില്‍പ്പന ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാറിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

വടക്കന്‍ ഡല്‍ഹിയിലെ വിജയനഗറിലാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് നടുറോഡില്‍ കരിഞ്ചന്തയില്‍ ഓക്‌സിജന്‍ വില്‍പന നടത്തുന്നതായി കണ്ടെത്തിയത്. ഓക്‌സിജന്റെ ആവശ്യം 12 മുതല്‍ 15 ശതമാനം വരെ വര്‍ധിച്ച അവസരത്തിലാണ് ഈ വില്പ്പന നടക്കുന്നത്. 8000 രൂപയാണ് ഒരു സിലിണ്ടറിന് കരിഞ്ചന്തയില്‍ നല്‍കേണ്ടതെന്നാണ് ഇത്തരം വില്‍പനകളെ ആശ്രയിക്കുന്നവര്‍ പറയുന്നു.

Top