ഒക്സ്ഫോർഡ് വാക്സിൻ ഉപയോഗ അനുമതി, നാളെ വീണ്ടും ചർച്ച

ൽഹി : ഓക്സ്‌ഫോര്‍ഡ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്‍കാന്‍ വിദഗ്ധ സമിതി നാളെ വീണ്ടും ചേരും. ഇന്നലെ സമിതിയുടെ യോഗത്തില്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ ധാരണ ആയെങ്കിലും ഫലപ്രാപ്തി സമ്പന്ധിച്ച കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതി തിരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ ഒരു ഡോസിന് 250 രൂപ നിരക്കില്‍ ആകും വാക്സീന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ശേഖരിക്കുക.

ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന് ഇംഗ്ലണ്ട് ഇന്നലെ അനുമതി നല്‍കിയിരുന്നു. വാക്സിന് 62 ശതമാനം മുതല്‍ 90 ശതമാനം വരെ ഫലപ്രാപ്തിയുണ്ടെന്നാണ് അവരുടെ നിഗമനം. ബ്രസീലില്‍ നടത്തിയ പരിശോധനയിലും സമാനമാണ് ഫലം. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വിദഗ്ധ സമിതി ഇന്ത്യയില്‍ വാക്‌സിന് അനുമതി നല്‍കാന്‍ തിരുമനിച്ചത്.

Top