ഇന്ത്യയില്‍ ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്ന നടപടി ആരംഭിച്ചു. നിയന്ത്രണ അതോറിറ്റിയുടെ അംഗീകാരവും ലഭിച്ചാല്‍ വാക്‌സിന്‍ നിര്‍മിക്കുന്ന പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈസന്‍സിങ്ങിലേക്കു കടക്കും.

പരീക്ഷണം പൂര്‍ത്തിയായതോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സാധ്യതയേറി. വിദേശത്ത് വിജയമെന്ന വിലയിരുത്തല്‍ ഇന്ത്യയിലും നിര്‍ണായകമാകും. ഓക്‌സ്ഫഡ് വാക്‌സിന്റെ രാജ്യാന്തര ഉല്‍പാദകരായ അസ്ട്രാസെനക്ക, വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി യുകെ അധികൃതരെ സമീപിച്ചിട്ടുണ്ട്.

Top