കോവിഡ് ദുര്‍ബലമായി; ജലദോഷമായി പരിണമിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഗവേഷക

വാഷിങ്ടണ്‍: ലോകത്തെപിടിച്ചു കുലുക്കിയ കൊറോണ വൈറസ് ദുര്‍ബലമായെന്ന് ഓക്‌സ്‌ഫോര്‍ഡ് ഗവേഷക. കോവിഡിന്റെ ഗുരുതരമായ പതിപ്പ് ഇനി ഉണ്ടാകില്ലെന്നും, ദുര്‍ബലമായ അത് വൈകാതെ ജലദോഷമായി മാറുമെന്നും ഗവേഷക വ്യക്തമാക്കി.

വൈറസിനെതിരെ ജനങ്ങള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ച് കഴിഞ്ഞു, പക്ഷേ ഇപ്പോഴും വൈറസ് പകര്‍ച്ചവ്യാധി തന്നെയാണെന്നു യൂണിവേഴ്‌സിറ്റിയുടെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ടീമിനെ നയിച്ച പ്രൊഫ. ഡെയീം സാറ ഗില്‍ബര്‍ട്ട് വ്യക്തമാക്കി. റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഗില്‍ബെര്‍ട്ട് .

ഈ ടീമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യപ്പെടുന്ന ആസ്ട്ര സെനക്ക വാക്‌സിന്‍ സൃഷ്ടിച്ചത്. നമ്മള്‍ ഇതിനകം നാല് വ്യത്യസ്ത കൊറോണ വൈറസുകളുമായി ജീവിക്കുന്നുണ്ടെന്നും ഈ വൈറസും അതുപോലെ സര്‍വ്വസാധാരണമാകുമെന്ന് അവര്‍ അറിയിച്ചു.

Top