എഴുപത് ഇന്ത്യന്‍ വാക്കുകള്‍ക്കൂടി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയിലേക്ക്

ഹൈദരാബാദ്: പുതിയ എഴുപത് ഇന്ത്യന്‍ വാക്കുകള്‍ ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയിൽ ഉൾപ്പെടുത്തുന്നു.

തെലുഗു, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍നിന്നായാണ് വാക്കുകൾ ഉൾപ്പെടുത്തുന്നത്.

സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ് ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയില്‍ ഇടംപിടിച്ചത്.

മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം വിളിക്കുന്ന അണ്ണാ, ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്നീ വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അച്ഛാ, ബാപു, ബഡാ ദിന്‍, ബച്ചാ,സൂര്യനമസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകള്‍.

ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറി( ഒ ഇ ഡി) വേള്‍ഡ് ഇംഗ്ലീഷ് എഡിറ്റര്‍ ഡാനിക്ക സലസാറിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പുതിയ വാക്കുകളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള നാല് അപ്‌ഡേറ്റുകളാണ് ഒ ഇ ഡി പ്രതിവര്‍ഷം നടത്തുന്നത്. മാര്‍ച്ച്, ജൂണ്‍, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇത്.

Top