സിനിമാ വിതരണക്കാര്‍ക്ക് തീയേറ്റര്‍ ഉടമകള്‍ നല്‍കാനുള്ള വിഹിതം നാല് മാസത്തിനുള്ളില്‍ കൊടുക്കും

theatre-strike

കൊച്ചി: മലയാള സിനിമാ വിതരണക്കാര്‍ക്ക് തീയേറ്റര്‍ ഉടമകള്‍ നല്‍കാനുള്ള 27.5 കോടി രൂപ നാല് മാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും. നിര്‍മ്മാതാക്കളുടെ സംഘടനയും തീയേറ്റര്‍ ഉടമകളും കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണ ഉണ്ടായത്.

ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ തുടങ്ങിയ വിതരണക്കാര്‍ക്കാണ് തീയേറ്റര്‍ ഉടമകള്‍ പ്രധാനമായും പണം നല്‍കാനുള്ളത്. അതേസമയം താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ ഇതുവരേയും ധാരണയായിട്ടില്ല. നിര്‍മ്മാതാക്കള്‍ താരസംഘടനയായ അമ്മയെ ഇക്കാര്യം അറിയിച്ചെങ്കിലും ചെന്നൈയിലുള്ള അസോസിയേഷന്‍ അധ്യക്ഷന്‍ മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം മാത്രം ചര്‍ച്ചയെന്ന നിലപാടിലാണ് അമ്മയിലെ അംഗങ്ങള്‍.

Top