owaisi statement

owaisi

ഡല്‍ഹി : തന്നെ ഹിന്ദുരാജ്യത്തിന്റെ ഏജന്റ് എന്ന് ഐഎസ് വിശേഷിപ്പിച്ചതായി മജിലിസെ ഇത്തിഹാദുല്‍ മുസ്ലീം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.

പുതുതായി പുറത്തുവിട്ട വിഡിയോയില്‍ മൗലാന മഹമൂദ് മഅ്ദനി, മൗലാന അര്‍ഷാദ് മഅ്ദനി, ബാദ്രുദ്ദീന്‍ അജ്മല്‍ എന്നിവരുടെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും കാണിച്ച് ഇവര്‍ ഹിന്ദുരാജ്യത്തിന്റെ വക്താക്കളെന്ന് പരാമര്‍ശിച്ചാണ് ഐഎസ് പ്രചരണം നടത്തുന്നതെന്നും ഉവെസി പറഞ്ഞു.

എന്നാല്‍ ഇസ്ലാം മതം, പ്രവാചകന്‍ മുഹമ്മദിന്റെ സന്ദേശം പിന്തുടരുന്നവര്‍, പണ്ഡിതര്‍ എന്നിങ്ങനെ എല്ലാവരും ഐ.എസിനെ നിരാകരിക്കുകയാണ് വേണ്ടതെന്നും ഉവൈസി ആവശ്യപ്പെട്ടു.

ഈ സംഘം ഇസ്ലാമിക സംഘമല്ല, എന്നാല്‍ ഇവര്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ഇസ്ലാമിനെ കൂട്ടുപിടിക്കുകയാണ്. കരുണയും നീതിയും ജ്ഞാനവുമാണ് ഇസ്ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെന്നും ഉവൈസി പറഞ്ഞു.

യഥാര്‍ത്ഥ ഇസ്ലാം വിശ്വാസികളായാണ് ഐഎസ് സ്വയം കരുതുന്നത്. എന്നാല്‍ ഇവര്‍ക്ക് ഇസ്ലാമിനോടും പ്രവാചകനോടും ആദരവില്ലെന്നതാണ് വാസ്തവമെന്നും അ്‌ദ്ദേഹം പറഞ്ഞു.

Top