സര്‍ക്കാര്‍ കോവിഡ് മരണം കുറച്ചുകാണിക്കുന്നുവെന്ന് ഉവൈസി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോവിഡ് മരമസംഖ്യ കുറച്ചുകാണിക്കുന്നുവെന്ന ആരോപണവുമായി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്ക് യഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ യഥാര്‍ഥ കണക്കുകളുമായി ഒത്തുപോകുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ഇവരെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ അര്‍ഹതയുണ്ടെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

നിരവധി റിപോര്‍ട്ടുകളില്‍ മരണസംഖ്യ സര്‍ക്കാര്‍ പുറത്തുവിട്ടതിലും കൂടുതലാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ സര്‍ക്കാറിന്റെ കൈയ്യില്‍ കൃത്യമായ രേഖകളില്ല. കോവിഡ് മരണങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.

 

Top