പേരു മാറ്റാന്‍ വന്നതല്ല, ജയിക്കാനെന്ന് യോഗിയോട് ഒവൈസി

ലക്‌നൗ: 2022 ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് കരുനീക്കങ്ങളുമായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. യുപിയിലെത്തിയ ഉവൈസി ബുധനാഴ്ച മുന്‍ ബിജെപി സഖ്യകക്ഷിയായിരുന്ന സുഹെല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറിനെ സന്ദര്‍ശിച്ചു.

അടുത്തിടെ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ ലഭിച്ചിരുന്നു. ഒവൈസിയെ നേരിടാന്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ബിജെപി കളത്തിലറക്കിയത് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെയായിരുന്നു. ഇപ്പോള്‍ തിരിച്ച് യുപിയിലെത്തി യോഗിക്കെതിരെ പ്രചാരണം നടത്താനാണ് ഒവൈസിയുടെ നീക്കം.

ആദിത്യനാഥ് പ്രചാരണത്തിനെത്തിയ വാര്‍ഡിലെ മൂന്ന് സീറ്റുകളും ബിജെപിക്ക് നഷ്ടമായി. അമിത് ഷാ എത്തിയ സീറ്റും ബിജെപിക്ക് ലഭിച്ചില്ല. ഞാനിവിടെ പേരുകള്‍ മാറ്റാന്‍ വന്നതല്ല, ഹൃദയം ജയിക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. – ഒവൈസി പറഞ്ഞു.

Top