വീടുകളില്‍ നിന്നു വാങ്ങിയ പശുക്കളുടെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

മല്ലപ്പള്ളി: പശുക്കളെ കയറ്റിയ വാഹനം മല്ലപ്പള്ളിയില്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍.

ചങ്ങനാശേരിക്കടുത്തു തെങ്ങണയിലേക്കു പശുക്കളെ കൊണ്ടുപോയ വാഹനമാണ് താലൂക്ക് ആശുപത്രിക്കു സമീപം തടഞ്ഞത്.

എഴുമറ്റൂരില്‍ വീടുകളില്‍ നിന്നു വാങ്ങിയ പശുക്കളാണിതെന്നു ഉടമകള്‍ വ്യക്തമാക്കിയതായി പൊലീസ് പറഞ്ഞു. വാഹനം തടഞ്ഞതിനു കണ്ടാലറിയാവുന്ന ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. വാഹനം ഉടന്‍ വിട്ടയയ്ക്കുമെന്നു പൊലീസ് പറഞ്ഞു.

കന്നുകാലികളുടെ വില്‍പനയ്ക്കു നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണു ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതെന്നാണു സൂചന.

Top