കോവിഡ്; സൗദിയില്‍ ഇന്ന് 1,112 പുതിയ രോഗികള്‍

ജിദ്ദ: സൗദിയില്‍ ഇന്ന് 1,112 പുതിയ രോഗികളും 1,189 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 5,01,195 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,82,414 ഉം ആയി. രോഗബാധിതരില്‍ ഇന്ന് 13 പേര്‍ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,976 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,805 ആയി. ഇവരില്‍ 1,418 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.25 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. സൗദിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ജിദ്ദ ഉള്‍പ്പെടുന്ന മക്ക പ്രവിശ്യയിലാണ്. 260 പുതിയ രോഗികളാണ് ഇവിടെ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Top