പിഎസ്എല്ലിൽ കൊവിഡ് ബാധ രൂക്ഷം: ഇംഗ്ലണ്ട് താരം ടോം ബാൻ്റണും വൈറസ് ബാധ

റാച്ചി: പാകിസ്താൻ സൂപ്പർ ലീഗിൽ കൊവിഡ് കേസുകൾ ഉയരുന്നു. നേരത്തെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ഇംഗ്ലണ്ട് യുവതാരം ടോം ബാൻ്റണും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

“നിർഭാഗ്യവശാൽ  ഇന്നലെ എൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവായി. ഞാൻ ഇപ്പോൾ ഐസൊലേഷനിലാണ്. പിഎസ്എൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്. ഭാഗ്യവശാൽ ഞാൻ ഇപ്പോൾ ഓക്കെയാണ്.”ടോം ട്വീറ്റ് ചെയ്തു.

എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് മുൻ നിശ്ചയപ്രകാരം തന്നെ നടത്തുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. മത്സരക്രമത്തിൽ മാറ്റമില്ലെന്നും സ്റ്റേഡിയത്തിൽ 50 ശതമാനം കാണികളെ അനുവദിക്കുന്നത് തുടരുമെന്നും പിസിബി അറിയിച്ചു.ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരം ഫവാദ് അഹ്മദിനാണ് ആദ്യം കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

Top