അമിതവേഗത്തില്‍ വണ്ടിയോടിച്ച്‌ വീഡിയോ പകര്‍ത്തി; യുവാവിന് ശിക്ഷ

അബുദബി: അമിത വേഗത്തില്‍ വാഹനം ഓടിച്ച് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിന് പിഴയും തടവും. 205 കിലോമീറ്റര്‍ വേഗത്തില്‍ ആണ് ഇയാള്‍ വാഹനം ഓടിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച പങ്കാളിയേയും അബുദബി കോടതി ശിക്ഷിച്ചു. മൂന്നു മാസത്തെ തടവും ഒരു ലക്ഷം ദിർഹം വീതം പിഴയും ആണ് യുവാവിന് ശിക്ഷ വിധിച്ചത്.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി.  വീഡിയോ പ്രചരിപ്പിച്ച സുഹൃത്തിന് മൂന്നു മാസത്തെ ജയിൽ ശിക്ഷയും 1,00,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ട്രാഫിക് നിയമലംഘനത്തിന് ഉപയോഗിച്ച ആഡംബര കാറും തെറ്റായ പെരുമാറ്റം ചിത്രീകരിക്കാന്‍  ഉപയോഗിച്ച മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു

 

Top