ഭോപ്പാലില്‍ ഓവര്‍ ബ്രിഡ്ജ് തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ ട്രെയിന്‍ കാത്ത് നിന്നവരുടെ മുകളിലേക്ക് ഓവര്‍ ബ്രിഡ്ജ് തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരിക്ക്. ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്. 4 പേരെ റെയില്‍വേ ആശുപത്രിയിലും 5 പേരെ ഹമീഡിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമാണ് തകര്‍ന്ന് വീണത്. ഇന്ന് രാവിലെയാണ് പാലം തകര്‍ന്നത്. സംഭവ സമയത്ത് സ്റ്റേഷനില്‍ തിരക്കുണ്ടായിരുന്നു.

പ്ലാറ്റ് ഫോമിന് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഒരു സ്ലാബാണ് തകര്‍ന്നതെന്ന്‌ റെയില്‍വേ വക്താവ് വിശദമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ പോയതിന് പിന്നാലെയാണ് പാലം തകര്‍ന്നത്.

Top