പുത്തൻ മാരുതി മോഡലുകള്‍ തിരിച്ചുവിളിച്ചു

മാരുതി സുസുക്കി പുതിയതായി പുറത്തിറക്കിയ ഗ്രാൻഡ് വിറ്റാര എസ്‌യുവിക്കൊപ്പം പുതുക്കിയ എർട്ടിഗ, എക്സ്എൽ6 എംപിവികൾ എന്നിവയും തിരിച്ചുവിളിച്ചു. 2022 നവംബർ 2 നും 28 നും ഇടയിൽ നിർമ്മിച്ച മൊത്തം 9,125 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നതിൽ ഉൾപ്പെടുന്നു . മുൻ സീറ്റ് ബെൽറ്റുകളുടെ ഷോൾഡർ ഹൈറ്റ് അഡ്ജസ്റ്റർ അസംബ്ലിയുടെ ചൈൽഡ് ഭാഗങ്ങളിലൊന്നിൽ സീറ്റ് ബെൽറ്റ് ഡിസ്അസംബ്ലിംഗിന് കാരണമായേക്കാവുന്ന ഒരു തകരാറുണ്ടെന്ന് കമ്പനി പറയുന്നു. ഇത് പരിഹരിക്കാനാണ് ഈ തിരിച്ചുവിളി എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുകളിൽ സൂചിപ്പിച്ച തീയതികൾക്കിടയിൽ നിർമ്മിച്ച മാരുതി ഗ്രാൻഡ് വിറ്റാര, എർട്ടിഗ, XL6 എന്നിവയുടെ ഉടമകളെ അവരുടെ വാഹനങ്ങൾ പരിശോധിക്കുന്നതിനും തകരാർ മാറ്റുന്നതിനും അംഗീകൃത മാരുതി സുസുക്കി ഡീലർമാർ വിവരം അറിയിക്കും എന്നുമാണ് റിപ്പോർട്ടുകൾ. ഉപഭോക്താവിന് ചെലവില്ലാതെ ഈ ഭാഗം പരിശോധിച്ച് മാറ്റിസ്ഥാപിക്കുകയാണ് ലക്ഷ്യം.

പുതുക്കിയ മാരുതി എർട്ടിഗ, XL6 എംപിവികൾ നിലവിൽ യഥാക്രമം 8.35 ലക്ഷം – 12.79 ലക്ഷം, 11.29 ലക്ഷം – 14.55 ലക്ഷം എന്നിങ്ങനെ വില പരിധിയിൽ ലഭ്യമാണ്. മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ബൂസ്റ്റ് ചെയ്ത 1.5 എൽ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഇരു മോഡലുകൾക്കും കരുത്തേകുന്നത്. ഈ സജ്ജീകരണം 103 ബിഎച്ച്പി കരുത്തും 136.8 എൻഎം ടോർക്കും നൽകുന്നു. അഞ്ച് സ്‍പീഡ് മാനുവലും പുതിയ ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിച്ചാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. രണ്ടാമത്തേത് പാഡിൽഷിഫ്റ്ററുകളുമായി വരുന്നു. പുതുക്കിയ എർട്ടിഗയും XL6 ഉം യഥാക്രമം 20.51kmpl (MT)/20.30kmpl (AT), 20.97kmpl (MT), 20.27kmpl (AT) എന്നീ ഇന്ധനക്ഷമത നൽകുമെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു.

സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ, സീറ്റ പ്ലസ്, ആൽഫ പ്ലസ് എന്നിങ്ങനെ അറ് വകഭേദങ്ങളിലാണ് പുതിയ മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി വരുന്നത്. പവർട്രെയിൻ ഓപ്ഷനുകളിൽ 103bhp, 1.5L പെട്രോൾ മൈൽഡ് ഹൈബ്രിഡ്, 114bhp, 1.5L പെട്രോൾ ശക്തമായ ഹൈബ്രിഡ് എന്നിവ ഉൾപ്പെടുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് നാല് ട്രിമ്മുകളിലും സ്റ്റാൻഡേർഡ് ആണ്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (ശക്തമായ ഹൈബ്രിഡിനൊപ്പം മാത്രം) എന്നിവയ്‌ക്കൊപ്പം ഇത് ലഭിക്കും. മാരുതിയുടെ ഓൾഗ്രിപ്പ് എഡബ്ല്യുഡി സെലക്ട് സിസ്റ്റം സെറ്റ, ആൽഫ മാനുവൽ വേരിയന്റുകളിൽ മാത്രം ലഭ്യമാണ്.

ഗ്രാൻഡ് വിറ്റാരയുടെ വില 10.45 ലക്ഷം രൂപയിൽ തുടങ്ങി 19.65 ലക്ഷം രൂപ വരെയാണ്. 13.40 ലക്ഷം മുതൽ 19.65 ലക്ഷം രൂപ വരെ വിലയുള്ള 8 ഓട്ടോമാറ്റിക് വേരിയന്റുകളാണ് മോഡൽ ലൈനപ്പിനുള്ളത്. മേൽപ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്.

Top