ഇ-സേവനങ്ങള്‍ ജനങ്ങളിലേയ്ക്ക്;ജമ്മു കശ്മീരില്‍ റവന്യു രേഖകള്‍ ഡിജിറ്റലാക്കുന്നു

COMPUTER

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ 83 ലക്ഷം റവന്യു രേഖകളും ഭൂപടങ്ങളും ഡിജിറ്റലാക്കി. ഡിജിറ്റല്‍ ഇന്ത്യ ലാന്റ് റെക്കോര്‍ഡ്‌സ് മോഡേര്‍ണൈസേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേയ്ക്ക് മാറ്റിയിരിക്കുന്നത്.

83,76,221 രേഖകളും 12,457 ഭൂപടങ്ങളും ഇത്തരത്തില്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലാക്കിക്കഴിഞ്ഞു. ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ സജ്ഞീവ് വെര്‍മ്മ പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വിശകലനങ്ങള്‍ നടത്തി. കൈമാറ്റം ചെയ്ത സ്വത്തുക്കളുടെയടക്കം രേഖകള്‍ ഇത്തരത്തില്‍ സ്‌കാന്‍ ചെയ്തിട്ടുണ്ട്.

നവംബറില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇ-സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാനമായും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.

Top