മണ്ഡലകാലം 13 ദിനം കഴിയുമ്പോള്‍ ദര്‍ശനം നടത്തിയത് 7 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍, തിരക്ക് ഇനിയും കൂടും

പത്തനംതിട്ട: മണ്ഡലകാലം 13-ാം ദിനം പിന്നിടുമ്പോള്‍ ഏഴ് ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. 54,000 പേരാണ് ഇന്നലെ മാത്രം വെര്‍ച്വല്‍ ക്യു വഴി ദര്‍ശനം നടത്തിയത്.

ഈ തീര്‍ത്ഥാടന കാലത്ത് ഏറ്റവും അധികം തിരക്ക് അനുഭവപ്പെട്ട ശനിയാഴ്ച്ച വെര്‍ച്വല്‍ ക്യു വഴി മാത്രം എഴുപതിനായിരം പേരാണ് ദര്‍ശനം നേടിയത്. അതേസമയം വരും ദിവസങ്ങളിലും തിരക്ക് വര്‍ദ്ധിക്കുമെന്നും പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 90,000 വരെയാകാമെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍.

കഴിഞ്ഞദിവസം വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത 51,308 പേരില്‍ രാവിലെ 9 ആയപ്പോഴേക്കും 18,308 പേര്‍ ദര്‍ശനം നടത്തി. പുലര്‍ച്ചെ 3ന് നട തുറക്കുമ്പോഴാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. വെര്‍ച്വല്‍ ക്യു ബുക്ക് ചെയ്യാതെ വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍ സന്നിധാനത്തേക്ക് പോകാന്‍ സ്‌പോട് ബുക്കിംഗ് പാസ് നല്‍കുന്നുണ്ട്. ഇതു പ്രയോജനപ്പെടുത്തി ദിവസം 8500 മുതല്‍ 9000 പേര്‍ വരെ എത്തുന്നുണ്ട്.

Top