അമേരിക്കയിൽ 2016ൽ അരങ്ങേറിയത് 6,000ലധികം വംശീയ കുറ്റകൃത്യങ്ങൾ ; എഫ്ബിഐ

വാഷിംഗ്‌ടൺ : സമ്പന്നതയുടെയും, പുരോഗമനത്തിന്റെയും രാജ്യമായ അമേരിക്കയിൽ 2016ൽ അരങ്ങേറിയത് 6,000ലധികം വംശീയ കുറ്റകൃത്യങ്ങളെന്ന് ഫെഡറൽ ബ്യുറോ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്.

കറുത്തവർഗക്കാർ, യഹൂദർ, മുസ്ലീം, എൽജിബിടി എന്നിവർക്കെതിരെയാണ് കുടുതൽ അക്രമങ്ങൾ നടന്നിരിക്കുന്നത്.

2016ൽ ഏകദേശം 6,100 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് 2015ലെയും, 2014ലെയും കണക്കുകളേക്കാൾ 5 ശതമാനം കൂടുതലാണ്. വംശം അല്ലെങ്കിൽ വംശീയത എന്ന പേരിലാണ് കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നത്.

4,229 വംശീയ കുറ്റകൃത്യങ്ങൾ കറുത്തവർഗക്കാർക്ക് നേരെയാണ് നടന്നിരിക്കുന്നത്. 20 ശതമാനം വെളുത്തവർക്കെതിരെയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

1,538 കുറ്റകൃത്യങ്ങളിൽ പകുതിയിലധികവും യഹൂദന്മാരെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. എൽജിബിടി ജനങ്ങൾക്കെതിരെയുള്ള വംശീയ കുറ്റകൃത്യങ്ങൾ 2015 ൽ 203 ആയിരുന്നു എന്നാൽ അത് 2016ൽ 234 ആയി ഉയർന്നു.

അമേരിക്കയിലെ വംശീയ കുറ്റകൃത്യങ്ങളുടെ ഏറ്റവും വിശദമായ കണക്ക് വർഷാവസാനമാണ് സമർപ്പിക്കുന്നത്. നിലവിൽ പുറത്തിറക്കിയ കണക്കുകൾ പൊലീസ് ഏജൻസികളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് എഫ്ബിഐ വ്യക്തമാക്കി.

2015 ൽ മുസ്ലിങ്ങൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 257 ആയിരുന്നു എന്നാൽ 2016 ൽ 307 എന്ന സംഖ്യയിലേക്ക് കുറ്റകൃത്യങ്ങൾ ഉയർന്നു.

ഇത്തരം കുറ്റകൃത്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും. കേസുകളിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും എഫ്ബിഐ അറിയിച്ചു.

Top