കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു; ജാഗ്രതയോടെ ലോക രാജ്യങ്ങള്‍

റോം: ലോകത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കവിഞ്ഞു. 1,63,332 പേര്‍ക്കാണ് നിലവില്‍ വൈറസ് ബാധിച്ചത്. 5655 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് സൂചന. ഇതുവരെ 156 രാജ്യങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചു. ഇറാന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളിലാണ് മരണ സംഖ്യ ഉയരുന്നത്.

ഇറാനില്‍ പുതിയതായി 113 പേര്‍ മരിച്ചു. ഇതോടെ ഇറാനില്‍ മരിച്ചവരുടെ എണ്ണം 724 ആയി. ഇറ്റലിയില്‍ 1441 പേരും സ്‌പെയിനില്‍ 295 പേരും മരിച്ചു. ഒരു ദിവസം മാത്രം 95 പേരാണ് സെപയിനില്‍ മരിച്ചത്. സ്‌പെയിനില്‍ രോഗബാധിതരുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ 1362 എണ്ണം വര്‍ധിച്ച് 7735ലെത്തി. കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ സ്‌പെയിന്‍ നാലാം സ്ഥാനത്തെത്തി.

ചൈനയില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പുതിയതായി 25 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ 91 പേര്‍ കൊവിഡ് 19 ബാധിച്ച് മരിച്ചു. അമേരിക്കയില്‍ അഞ്ച് പേര്‍ കൂടി മരിച്ച് മരണസംഖ്യ 62 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ 14 പേര്‍ കഴിഞ്ഞ ദിവസം മരിച്ചു. ഇതുവരെ 35 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. അതേസമയം, ഇന്ത്യയില്‍ 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുമായി രണ്ട് പേര്‍ മരിച്ചു.

Top