Over 5500 cops, security personnel killed in 25 years in J&K Kashmir

ഉധംപുര്‍ : കാശ്മീര്‍ അതിര്‍ത്തിയിലെ ഭീകരതയില്‍ ഇതേവരെ പൊലിഞ്ഞത് സൈനികരും പൊലീസുകാരുമടക്കം 5500 പേരെന്ന് കണക്കുകള്‍.

കര്‍ത്തവ്യനിര്‍വ്വഹണത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതില്‍ ജമ്മു കശ്മീരിലെ പൊലീസ് സുപ്രധാനമായ പങ്കാണു വഹിച്ചതെന്നു ഡിജിപി കെ.രാജേന്ദ്രകുമാര്‍ പറഞ്ഞു.

സംസ്ഥാനത്തു സാധാരണനില കൊണ്ടുവരാന്‍ സേന ഏറെ ത്യാഗം അനുഷ്ഠിച്ചു. ഏറെ പ്രകോപനപരമായ സാഹചര്യങ്ങളിലാണു സേന ഇവിടെ ജോലിചെയ്യുന്നത്. അവയെയൊക്കെ സംയമനത്തോടെ നേരിടുന്നതില്‍ ഉന്നതതലത്തിലുള്ള പ്രഫഷണലിസം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലും അതു തുടരും. ഭീകരത മാത്രമല്ല ഭൂകമ്പം, വെള്ളപ്പൊക്കം അടക്കമുള്ള പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിലും സേന കാട്ടിയ അര്‍പ്പണബോധവും ത്യാഗവും പ്രശംസനീയമാണെന്നും ഡിജിപി വ്യക്തമാക്കി.

Top