Over 3000 civilians killed in Yemen in a year: UN

terrorist

ജനീവ: ഭീകരപ്രവര്‍ത്തനങ്ങള്‍ അനുദിനം വര്‍ധിക്കുന്ന യമനില്‍ കൊലപാതകങ്ങളുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2015ല്‍ മാത്രം 3,000ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കൃത്യമായി പറഞ്ഞാല്‍ 3,081 പേര്‍.

2015 മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരമുള്ള മരണസംഖ്യയാണ് ഇത്. ഐക്യരാഷ്ട്രസഭയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

പുതുവര്‍ഷത്തിലും ആക്രമണങ്ങള്‍ക്കും കൊലപാതക പരമ്പരകള്‍ക്കും കുറവു വന്നിട്ടില്ല എന്നും, കണക്കുകളെ ഉദ്ധരിച്ച് യുഎന്‍ വക്താവ് വ്യക്തമാക്കി. 2016ല്‍ ഇതുവരെ 168 പേര്‍ കൊല്ലപ്പെടുകയും 191 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

Top