തുര്‍ക്കിയിലേക്കെത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാര്‍ അറസ്റ്റില്‍

അങ്കാറ: തുര്‍ക്കിയിലേക്കത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിന്റെ വടക്ക്-കിഴക്ക് മേഖലകളില്‍ നിന്നായി പോലീസ് അറസ്റ്റ് ചെയ്തു.

അമസായ പ്രവിശ്യയില്‍ നിന്ന് മാത്രം 206 പേരെ പോലീസ് പിടികൂടിയപ്പോള്‍ മറ്റ് വിവിധയിടങ്ങളില്‍ നിന്നാണ് ബാക്കിയുള്ളവര്‍ പിടിയിലായത്.

അതേസമയം, പിടിയിലായവരേക്കുറിച്ചുള്ള പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സുരക്ഷാ കാരണങ്ങളേത്തുടര്‍ന്നാണ് ഇതെന്നാണ് വിവരം. അഫ്ഗാന്‍, പാക്കിസ്ഥാന്‍, സിറിയ, ഇറാന്‍, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് പിടിയിലായത്. പിടിയിലായവരില്‍ 25 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.

 

 

Top