ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20,000ത്തോളമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനമായി ഡല്‍ഹി. കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ കൊവിഡ് രോഗികകളുടെ എണ്ണം 19,844 ആയി ഉയര്‍ന്നു. 24 മണിക്കൂറിന് ഇടയില്‍ 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473 ആയി.

ഇന്ന് 1,295 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹി എംയിസിലെ മലയാളി നഴ്‌സിനും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.അതിനിടെ ഡല്‍ഹി ബാത്ര ആശുപത്രിയില്‍ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു.

അതേ സമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായതെന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനായി 5000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.

Top