ചൈനയില്‍ വീണ്ടും പിടിമുറുക്കി കൊറോണ; 60% വാണിജ്യ വിമാനങ്ങളും റദ്ദാക്കി

കൊറോണ വൈറസ് വീണ്ടും ചൈനയില്‍ പിടിമുറുക്കുകയാണ്. ഈ സാഹചര്യത്തില്‍ ചൈനയിലെ ബീജിങ് വിമാനത്താവളം വീണ്ടും അടച്ചു പൂട്ടി. മാത്രമല്ല ബീജിങ്ങിനകത്തും പുറത്തുമുള്ള 60% വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള 1255 വിമാനങ്ങളാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കിയത്.

രാജ്യത്ത് പകര്‍ച്ചവ്യാധി വീണ്ടും തലപൊക്കിത്തുടങ്ങിയതിനാലാണ് നഗരത്തിലേക്കും പുറത്തേക്കും ഉള്ള യാത്ര പരിമിതപ്പെടുത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ജൂണ്‍ 17 ലെ കണക്കനുസരിച്ച് 31 പുതിയ കേസുകള്‍ ബീജിങ്ങിലെ ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യ പകര്‍ച്ചവ്യാധി നിയന്ത്രിച്ചതിനുശേഷം രാജ്യം ഇപ്പോള്‍ രണ്ടാമത്തെ അണുബാധയെ ഭയപ്പെടുന്നുവെന്നു വേണം കരുതാന്‍. സമൂഹ വ്യാപനം തടയുന്നതിനായി നഗരത്തിലെ 30 ലധികം റെസിഡന്‍ഷ്യല്‍ ഏരിയകള്‍ മുമ്പത്തേപ്പോലെ അടച്ചു പൂട്ടിയിരിക്കുകയാണ്.

ഒരു വന്‍കിട ഭക്ഷ്യ വിപണിയില്‍ വൈറസ് വ്യാപനം ആരംഭിച്ചതായിട്ടാണ് കണ്ടെത്തല്‍. അതു കൊണ്ട് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ബീജിങ് നഗരത്തിലെ സ്‌കൂളുകള്‍ പോലും അടച്ചുപൂട്ടുകയും സര്‍ക്കാര്‍ സാമൂഹിക വിദൂര നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

Top