മലിനമായി ഒഴുകി ബെംഗളൂരുവിലെ ജലാശയങ്ങൾ ; ഉപയോഗശൂന്യമെന്ന് റിപ്പോർട്ട്

ബെംഗളൂരു: കർണാടകയുടെ തലസ്ഥാന നഗരിയിലെ താടകങ്ങൾ ഒഴുക്കുന്നത് മലിനമായാണെന്ന് റിപ്പോർട്ട്.

ബെംഗളൂരുവിലെ തടാകങ്ങളിലെ വെള്ളം കുടിക്കാനോ കുളിക്കാനോ യോജിച്ചതല്ലെന്ന് പുതിയ പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

നിയമനിർമാണ സമിതിയാണു നിർണായകമായ പഠന റിപ്പോർട്ട് അവതരിപ്പിച്ചിരിക്കുന്നത്.

ജനങ്ങൾക്ക് യാതൊരു വിധത്തിലും താടകങ്ങളിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

തടാകങ്ങളുടെ അഞ്ചിലൊന്നു ഭാഗവും കൈയെറിയിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജലാശയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെല്ലാം വ്യക്തമായി പരിശോധിച്ചതിന് ശേഷമാണ് സ്പീക്കർ കെ.ബി. കൊളിവഡ് അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ട് നൽകിയത്.

രണ്ട് വർഷം പഠനം നടത്തിയ തയാറാക്കിയ 247 പേജുള്ള റിപ്പോർട്ട് ചൊവ്വാഴ്ചയാണ് സമർപ്പിച്ചത്.

57,932 ഏക്കർ തടാകപ്രദേശത്ത് 10,786 ഏക്കറോളം കൈയേറ്റം ചെയ്തിരിക്കുകയാണ്. 11,000 പേരുടെ കൈവശമാണ് ഈ പ്രദേശങ്ങൾ.

കുളങ്ങളുടെ 1,256 ഏക്കറും കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 8,119 ഏക്കറാണ് ഇതിന്റെ വൃഷ്ടിപ്രദേശം.

ഇത്തരത്തിൽ ജല സ്രോതസുകൾ അനധികൃതമായി കൈയേറിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വിട്ടുവീഴ്ച ചെയ്യരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ തന്നെ ബെംഗളൂരു ഡവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ആണ് കൈയേറ്റം നടത്തിയവരിൽ പ്രമുഖർ.

കെട്ടിടം പണിയുന്നതിനായി 41 തടാകപ്രദേശങ്ങളാണ് അവർ നികത്തിയത്.

എന്നാൽ ജനങ്ങൾക്ക് വീട് നഷ്ടമാകുന്ന തരത്തിൽ ആരെയും പുറത്താക്കരുതെന്നും റിപ്പോർട്ടിൽ പറയുന്നു.

താടകക്കരയിൽ യാതൊരു വിധത്തിലുമുള്ള പരസ്യങ്ങൾ വയ്ക്കാൻ അനുവദിക്കില്ലെന്നും, നിലവിലുള്ള പരസ്യങ്ങൾ ഉടൻതന്നെ മാറ്റണമെന്നും സമിതി പറഞ്ഞു.

തടാകങ്ങൾ പൂർവസ്ഥിതിയിലാക്കാനുള്ള പദ്ധതികൾ ഉടൻ ആരംഭിക്കുമെന്നും. തടാകങ്ങൾ വർഷങ്ങളായി കൈയേറി ഇത്തരത്തിൽ ഉപയോഗശൂന്യമാക്കിയവർക്കതിരെ കേസെടുക്കണമെന്നും സമിതി വ്യക്തമാക്കുന്നു.

Top