പത്ത് ലക്ഷത്തില്‍ അധികം പ്രീ ബുക്കിംഗ്; നവംബര്‍ 30 മുതല്‍ സൈബര്‍ട്രക്കിന്റെ ഡെലിവറി ആരംഭിക്കും

വാഹനപ്രേമികള്‍ കാത്തിരിക്കുന്ന സൈബര്‍ട്രക്കിന്റെ ഡെലിവറി 2023 നവംബര്‍ 30 -ന് ആരംഭിക്കുമെന്ന് ടെസ്ല. സൈബര്‍ട്രക്കിന് ഇതിനകം തന്നെ പത്ത് ലക്ഷത്തില്‍ അധികം പ്രീ ബുക്കിംഗ് ലഭിച്ചുകഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു. ടെസ്ല സൈബര്‍ട്രക്ക് 2019 അവസാനത്തോടെയാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്, രണ്ട് വര്‍ഷത്തിന് ശേഷം ഇത് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ അന്ന് വാഗ്ദാനം ചെയ്തിരുന്നത്.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ അതും നടന്നില്ല. എന്‍ട്രി ലെവല്‍ വിലകള്‍ നാല് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതലായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഡെലിവറിയ്ക്ക് മുന്നോടിയായി മാത്രമേ സൈബര്‍ട്രക്കിന്റെ വിലയും മറ്റ് വിവരങ്ങളും ബ്രാന്‍ഡ് പുറത്ത് വിടുകയുളളു എന്നാണ് പ്രതീക്ഷിക്കുന്നത്.

ടെക്സസിലെ ജിഗാ ഫാക്ടറിയില്‍ നിന്നാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറക്കിയിരുന്നു. സാങ്കേതിക മികവില്‍ വലിയ അത്ഭുതമായിരിക്കും വാഹന വിപണിയില്‍ ടെസ്ലയുടെ സൈബര്‍ ട്രക്ക് എത്തിക്കുക. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനം വാഹനത്തിന്റെ പ്രധാനമാണ്. ഫോണും ടെസ്ല ആപ്പും തമ്മിലും ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം.

കൂടാതെ സിംഗിള്‍ ചാര്‍ജില്‍ 800 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്ല പറയുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം യൂണിറ്റിന്റെ വരെ വില്‍പ്പനയാണ് സൈബര്‍ ട്രക്കിലൂടെ ടെസ്ല ലക്ഷ്യമിടുന്നത്. 2024 ആകുന്നതോടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

Top