ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 1.8 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യാഴാഴ്ച തന്നെയായി 14 ലക്ഷം ഡോസ് വാക്‌സിന്‍ കൊടുത്തതായും മന്ത്രാലയം അറിയിച്ചു.
68,53,083 ആരോഗ്യപ്രവര്‍ത്തകര്‍, 60,90,931 കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളില്‍ പ്രായമുള്ള 2,35,901 പേര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ള 16,16,920 പേര്‍ക്കും കോവിഡ് ആദ്യ ഡോസ് വാക്സിന്‍ നല്‍കി. 31,41,371 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60,90,931 മുന്‍നിര പ്രവര്‍ത്തകര്‍ക്കും രണ്ടാം ഡോസ് വാക്സിനും ഇതുവരെ നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം 49-ാം ദിവസം പിന്നിടുകയാണ് ഇന്ന്.