വാഹനങ്ങളില്‍ ഓട്ടോണമസ് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമാക്കുന്നു

വാഹനങ്ങളില്‍ ഓട്ടോണമസ് ബ്രേക്ക് നിര്‍ബന്ധമാക്കാനൊരുങ്ങി യൂറോപ്യന്‍ യൂണിയനും ജപ്പാനുമടക്കമുള്ള 40 രാജ്യങ്ങള്‍. അപകടം കുറയ്ക്കാന്‍ സഹായിക്കുന്ന ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് (എഇബി) സംവിധാനം നിര്‍ബന്ധമാക്കുന്നതോടെ റോഡ് ആക്‌സിഡന്റുകള്‍ ഒരു പരിധി വരെ ഇല്ലാതാക്കാനാവും.

കാല്‍നടയാത്രക്കാരോ മറ്റു വാഹനങ്ങളോ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍പ്പെട്ടാല്‍ ഡ്രൈവര്‍ക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കാര്‍ സ്വയം അപകടം തിരിച്ചറിഞ്ഞ് വാഹനം ബ്രേക്കിട്ട് നിര്‍ത്തുന്ന സംവിധാനമാണ് ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്.

വാഹനത്തിലെ റഡാര്‍, സെന്‍സര്‍, ക്യാമറ എന്നിവ വഴിയാണ് മുന്‍പിലുള്ള കാല്‍നടയാത്രക്കാരോ മറ്റു വാഹനങ്ങളോ തമ്മിലുള്ള അകലം എഇബി തിരിച്ചറിയുന്നത്. ഇതുവഴി പെട്ടെന്ന് സംഭവിക്കുന്ന ഏതൊരു അപകടവും ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കുമ്പോള്‍ മാത്രമേ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ എന്നതും ശ്രദ്ധേയമായ ഒരു കാര്യമാണ്.

Top