ഓട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍

ട്ടോ ഡ്രൈവര്‍മാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി സര്‍ക്കാര്‍. രാജ്യത്ത് ഏറെപ്പേരും ആശ്രയിക്കുന്ന മാര്‍ഗമാണ് ഓട്ടോറിക്ഷകളെങ്കിലും വാഹനത്തിലെ സുരക്ഷാസംവിധാനങ്ങളൊന്നും അത്രയ്ക്ക് കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തല്‍.

കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളില്‍ കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുന്നു.

കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് നഷ്ടമായത്. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും വാഹന നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.

ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പുതിയ ഓട്ടോറിക്ഷകളുടെ അകത്തളം വിശാലമായിരിക്കണം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കാലുകള്‍ വെയ്ക്കാന്‍ ആവശ്യമായ സ്ഥലം നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണമെണമെന്നുമാണ് നിര്‍ദേശം.

Top